logo
AD
AD

പൊലീസ് സേനയുടേത് ധീരോദാത്തമായ സംയമനം'; വിഴിഞ്ഞം പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി

തൃശ്ശൂർ: വിഴിഞ്ഞം പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണം'. അക്രമികൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ നടക്കുന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വ്യക്തമായ ഗൂഢ ഉദ്ദേശത്തോടെ നാടിന്റെ സൈ്വര്യ ജീവിതം തകർക്കാനാണ് ശ്രമം നടക്കുന്നത്. പൊലീസിന് നേരെ ആക്രമണം നടത്തുകയും പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Latest News

latest News